നിതിൻ രാജിൻ്റെ മരണം ; സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോയെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി
adimage

നിതിൻ രാജിൻ്റെ മരണം ; സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോയെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

നിതിൻ രാജിൻ്റെ മരണം ; സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോയെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി adimage
2026-07-24T15:27:00 | By Rajina Sandeep
#Nithin Raj #Dental College #High Court Kerala #Police Probe #Crime Branch #Govt Criticism

ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരായി. കോടതി മുറിയിലെ മൈക്ക് ഓഫ് ചെയ്യാൻ ശ്രമിച്ചതിന് ഉദ്യോഗസ്ഥനെ ജഡ്ജി വിമർശിച്ചു. സുപ്രധാന കേസ് വരുമ്പോൾ എന്തിനാണ് ഓൺലൈൻ മൈക്ക് ഓഫ് ചെയ്യുന്നതെന്ന് കോടതി ചോദിച്ചു.

എന്നാൽ ചാനലുകൾ കോടതി നടപടി റെക്കോർഡ് ചെയ്ത് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നുവെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. അതിനിടെ, കോടതി ഇടപെട്ട് മൈക്ക് ഓൺ ചെയ്യിപ്പിച്ചു. ഉദ്യോഗസ്ഥനെതിരെ കടുത്ത വിമർശനമാണ് കോടതി ഉയർത്തിയത്.

സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോ എന്നും ആഭ്യന്തര വകുപ്പിന്റെ ശോഭ ഇല്ലാതാക്കണമെന്ന് ആരെങ്കിലും പറഞ്ഞോയെന്നും കോടതി ചോദിച്ചു. ആഭ്യന്തരവകുപ്പിനോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ. പ്രതിക്ക് സുപ്രീംകോടതി വരെ പോകാൻ എന്തിനാണ് അവസരം നൽകിയത്. സാധാരണക്കാരൻ്റെ കാര്യം നോക്കാൻ ഇവിടെ കോടതി ഉണ്ട്. അത് ഓർമ്മയിരിക്കട്ടെയെന്നും ഹൈക്കോടതി പറഞ്ഞു. നടപടി എടുക്കരുതെന്നു ഡിവൈഎസ്പി കോടതിയിൽ പറഞ്ഞു. എന്നാൽ വീഴ്ച്ചയിൽ നടപടിയുണ്ടാകുമെന്ന് ഡിവൈഎസ്പിയോട് കോടതി മറുപടി നൽകി.

അന്വേഷണ മേൽനോട്ടമെന്താണെന്ന് അറിയുമോയെന്ന് ക്രൈംബ്രാഞ്ച് എസ്പിയോടും കോടതി ചോദിച്ചു. എല്ലാ കാര്യങ്ങളിലും കോടതി നിർദ്ദേശം നൽകുക എന്ന സാഹചര്യം ഉണ്ടാക്കരുത്. ഇതുകൊണ്ട് ഒരു പ്രതിയെയും രക്ഷിക്കാൻ ആകില്ല. പൊലീസ് അവരുടെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു.

സർക്കാർ നടപടി എടുത്തില്ലെങ്കിൽ കോടതി അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ എഡിജിപിയ്ക്ക് നിർദേശം നൽകിയ കോടതി, ഹർജി രണ്ടാഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.

Content Highlight: Nithin Raj Death Case: High Court Slams Probe Officer, Questions Govt Intent

#Nithin Raj #Dental College #High Court Kerala #Police Probe #Crime Branch #Govt Criticism

adimage adimage

Next TV

adimage
Related Stories
നിതിന്‍ രാജിന്റെ മരണത്തിൽ  ഡോ. റാമിനെ കോടതിയില്‍  ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട്

Jul 24, 2026 05:44 PM

നിതിന്‍ രാജിന്റെ മരണത്തിൽ ഡോ. റാമിനെ കോടതിയില്‍ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട്

നിതിൻ രാജ് മരണക്കേസിൽ ഡോ. എം.കെ. റാമിനെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്. 27ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി അപേക്ഷ നൽകാനും സാധ്യത. സുപ്രീംകോടതി...

Read More >>
പെരിങ്ങത്തൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തവും, അര ലക്ഷം രൂപ പിഴയും

Jul 24, 2026 04:29 PM

പെരിങ്ങത്തൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തവും, അര ലക്ഷം രൂപ പിഴയും

പെരിങ്ങത്തൂരിൽ ഭാര്യയെ കഴുത്തറത്ത് കൊന്ന കേസിൽ സി.മോഹനന് ജീവപര്യന്തം. 2021ൽ കുടുംബ വഴക്കിനെ തുടർന്ന് പി.കെ. രതിയെ കൊലപ്പെടുത്തി. കോടതി 50,000 രൂപ പിഴയും...

Read More >>
ഇടയിൽ പീടികയിൽ ചൊക്ലി പൊലീസിന്റെ കുഴൽ പണ വേട്ട ; സ്കൂട്ടറിൽ കടത്തുകയായിരുന്ന 63 ലക്ഷത്തോളം രൂപ പിടികൂടി.

Jul 24, 2026 12:10 PM

ഇടയിൽ പീടികയിൽ ചൊക്ലി പൊലീസിന്റെ കുഴൽ പണ വേട്ട ; സ്കൂട്ടറിൽ കടത്തുകയായിരുന്ന 63 ലക്ഷത്തോളം രൂപ പിടികൂടി.

ഇടയിൽ പീടികയിൽ ചൊക്ലി പൊലീസിന്റെ കുഴൽപ്പണ വേട്ട. സ്കൂട്ടറിൽ കടത്തിയ 63,78,750 രൂപ പിടികൂടി. കരിയാട്ടെ സ്വർണ വ്യാപാരി പ്രിയങ്ക ചവൻ അറസ്റ്റിൽ. ഹവാല...

Read More >>
adimage
തളിപ്പറമ്പിൽ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: യുവാവിനെതിരെ കേസ്

Jul 24, 2026 11:32 AM

തളിപ്പറമ്പിൽ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: യുവാവിനെതിരെ കേസ്

തളിപ്പറമ്പ് കടമ്പേരിയിൽ വീട്ടിൽ കയറി ആക്രമണം. വിജയൻ പി ടി ക്ക് ഗുരുതര പരിക്ക്. സ്റ്റീൽ വള കൊണ്ട് മൂക്കിടിച്ച് പരിക്കേൽപ്പിച്ച കേസിൽ അമലിനെതിരെ...

Read More >>
പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം: അന്വേഷണത്തിൽ മെല്ലെപ്പോക്ക് ആരോപിച്ച് ബന്ധുക്കൾ, മുഖ്യമന്ത്രിക്ക് പരാതി നൽകും

Jul 24, 2026 11:29 AM

പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം: അന്വേഷണത്തിൽ മെല്ലെപ്പോക്ക് ആരോപിച്ച് ബന്ധുക്കൾ, മുഖ്യമന്ത്രിക്ക് പരാതി നൽകും

പയ്യന്നൂർ ഒന്നര വയസുകാരൻ ദേവാൻഷിന്റെ മരണം. അന്വേഷണത്തിൽ മെല്ലെപ്പോക്ക് ആരോപിച്ച് ബന്ധുക്കൾ. ചികിത്സാ വീഴ്ച ഉണ്ടായെന്ന് ജില്ലാ സമിതി. ഡോക്ടറുടെ...

Read More >>
ഓപ്പറേഷൻ തൂഫാൻ ; കാറിൽ കടത്തിയ എം.ഡി.എം.എയുമായി ചമ്പാട്,പന്ന്യന്നൂർ, പുന്നോൽ സ്വദേശികൾ  പിടിയിൽ

Jul 24, 2026 10:17 AM

ഓപ്പറേഷൻ തൂഫാൻ ; കാറിൽ കടത്തിയ എം.ഡി.എം.എയുമായി ചമ്പാട്,പന്ന്യന്നൂർ, പുന്നോൽ സ്വദേശികൾ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ. കാറിൽ കടത്തിയ 4.19 ഗ്രാം എം.ഡി.എം.എയുമായി ചമ്പാട്, പന്ന്യന്നൂർ, പുന്നോൽ സ്വദേശികളായ 3 യുവാക്കൾ പിടിയിൽ. തലശ്ശേരി പൊലീസും ഡാൻസാഫും...

Read More >>
adimage
Top Stories

News Roundup

adimage